മതം ഇല്ലെങ്കിൽ മനുഷ്യൻ മനുഷ്യനാവില്ലേ?
മതമില്ലാതെ അവനു ജീവിക്കാൻ കഴിയില്ലേ?
നമുക്ക് എന്തിനാണ് ഇങ്ങിനെ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുന്ന മതങ്ങൾ?
മതം മനുഷ്യൻ തന്നെ സൃഷ്ട്ടിച്ചതല്ലേ?
ദൈവങ്ങളെയും മനുഷ്യൻ സൃഷ്ട്ടിച്ചതല്ലേ ?
ഇനി ദൈവം മനുഷ്യന്റെ തന്നെ സ്രുഷ്ട്ടി  അല്ലെങ്കിൽത്തന്നെ, ദൈവമാണോ മതങ്ങൾ സൃഷ്ടിച്ചത്?
ദൈവം നന്നായി ജീവിക്കനല്ലെ മനുഷ്യനോടു പറയുകയുള്ളൂ…..അല്ലാതെ  “നിങ്ങൾ   പോയി കുറെ മതങ്ങൾ ഉണ്ടാക്കി പരസ്പരം കലഹിച്ചു ജീവിക്കുവിൻ” എന്ന് ദൈവം പറയുമോ ?
ഇനി അങ്ങനെ ഒരു ഭിന്നതക്കും കലഹത്തിനും മതം കാരണം ആകുമെങ്കിൽ, അതുണ്ടാവാൻ ദൈവം ഇട വരുത്തുമോ? അത്തരം ചിന്തകളെ ദൈവം മനുഷ്യന്റെ മനസ്സില് നിന്നും മായ്ച്ചു കളയില്ലേ?

എന്തോ …എനിക്കൊന്നും അറിയാൻ മേല….ആരോടെങ്കിലും ചോദിച്ചാൽ എല്ലാരും എന്നെ കൊള്ളാൻ വരും….

Posted on
Tuesday, February 25th, 2014
Filed under:
Faith & Fact.
Tags:
Subscribe
Follow responses trough RSS 2.0 feed.
JIMMY JOSEPH